കൊമാൻ പുറത്തേക്ക്, പുതിയ പരിശീലകനെ തേടി ബാഴ്സലോണ

Images 2021 09 30t183857.222

പുതിയ പരിശീലകനെ തേടി ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിലെ വമ്പൻ തോൽവിക്ക് പിന്നാലെയാണ് പരിശീലകൻ റൊണാൾഡ് കൊമാനെ ബാഴ്സലോണ മാറ്റാനൊരുങ്ങുന്നത്. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കകെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയമാണ് ബാഴ്സലോണ ഏറ്റുവാങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളടിക്കാൻ പോലും കൊമാന്റെ ബാഴ്സക്ക് ആയിരുന്നില്ല.

പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ബാഴ്സലോണ ബോർഡും ലപോർട്ടയും പുതിയ പരിശീലകനെ തേടി തുടങ്ങിയിരിക്കുന്നു. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ നിർണായകമായ മത്സരത്തിന് ശേഷമാകും കൊമാനെ പുറത്താക്കുക എന്നും റിപ്പോർട്ടും ഇന്ന് വന്നിട്ടുണ്ട്. ആന്ദ്രെ പിർലോ, റോബർട്ടോ മാർട്ടിനെസ്സ്, സാവി, മാഴ്സല്ലോ ഗല്ലാഡോ എന്നിവരുടെ പേരുകളാണ് ബാഴ്സയുടെ പുതിയ പരിശീലക സ്ഥാനത്ത് ഉയർന്ന് കേൾക്കുന്നത്.

Previous articleശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍
Next articleക്യാപ്റ്റന്‍ കൂളുമാരുടെ പോരാട്ടം, ടോസ് നേടി ചെന്നൈ