കോമാന് പിന്തുണ അറിയിച്ച് ലപോർട

ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ് ലപോർട പരിശീലകൻ റൊണാൾഡ് കോമാനുനായി ചർച്ച നടത്തി. അടുത്തിടെ ആയി കോമാനു കീഴിൽ ബാഴ്സലോണ നടത്തുന്ന പ്രകടനങ്ങളിൽ തൃപ്തനായ ലപോർട കോമാൻ തന്നെ അടുത്ത സീസണിലും തുടരണം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സാവിയെ ബാഴ്സലോണ പരിശീലകനായി എത്തിക്കണം എന്നാണ് ലപോർടയുടെ ലക്ഷ്യം എങ്കിലും ഇപ്പോൾ കോമാൻ തുടരട്ടെ എന്നാണ് അദ്ദേഹം കരുതുന്നത്.

കോമാന് പിന്തുണ അറിയിച്ച ലപോർട കോമാൻ ആവശ്യപ്പെടുന്ന താരങ്ങളെ അടുത്ത സീസണിൽ ബാഴ്സലോണയിൽ എത്തിക്കും. കോമാന്റെ പ്രധാന ആവശ്യങ്ങളായ ഡിപായും വൈനാൾഡവും ഈ സമ്മറിൽ ബാഴ്സലോണയിൽ എത്തും. ഇരു താരങ്ങളും ഫ്രീ ഏജന്റാണ് എന്നത് ലപോർടയുടെ കാര്യങ്ങൾ എളുപ്പമാക്കും. സെന്റർ ബാക്കായ എറിക് ഗാർസിയയെയും ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കുന്നതിന് അടുത്ത് ബാഴ്സലോണ എത്തിയിട്ടുണ്ട്.

Exit mobile version