Site icon Fanport

ബാഴ്സലോണ 10/10 ടീം ആണ് എന്ന് കോമാൻ

തന്റെ കീഴിലെ ബാഴ്സലോണ പത്തിൽ പത്താണ് എന്ന് പരിശീലകൻ കോമാൻ. തന്റെ ടീമിന്റെ സമീപ കാലത്തെ പ്രകടനങ്ങൾ അത്ര മികച്ചതാണ് എന്ന് കോമാൻ പറയുന്നു. ഇത്രയും പരിക്കുകൾ വെച്ചും നന്നായി കളിക്കാൻ ഈ ടീമിനാകുന്നുണ്ട്. അതുകൊണ്ട് ഈ ടീമിന് 10/10 നൽകിയേ പറ്റൂ എന്ന് കോമാൻ പറഞ്ഞു. തന്റെ പത്തോളം താരങ്ങൾ പരിക്കേറ്റ് പുറത്താണെന്ന കാര്യം കോമൻ ഓർമ്മിപ്പിച്ചു.

ഈ ടീമിന്റെ മനോഭാവം മികച്ചതാണെന്നും എത്ര തവണ പിറകിലായാലും തിരിച്ചടിക്കാൻ കഴിയുമെന്ന വിശ്വാസം ടീമിന് ഉണ്ട് എന്നും കോമാൻ പറഞ്ഞു. ടീമിന്റെ ആത്മവിശ്വാസവും വർധിച്ചു. ടീം നല്ലത് ആണെങ്കിലും ചില പൊസിഷനുകളിൽ താരങ്ങൾ ഇല്ല എന്നതു മാത്രമാണ് ഇപ്പോൾ ടീം നേരിടുന്ന പ്രശ്നം എന്നും കോമാൻ പറഞ്ഞു. കോപ ഡെൽ റേ സെമി ഫൈനലിൽ സെവിയ്യയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു കോമാൻ.

Exit mobile version