മെസ്സി ബാഴ്‌സലോണയിൽ സന്തോഷവാനാണെന്ന് ബാഴ്‌സലോണ പരിശീലകൻ

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ സന്തോഷവാനാണെന്ന് പരിശീലകൻ റൊണാൾഡോ കോമാൻ. ഇന്നലെ അലവേസിനെതിരായ മെസ്സിയുടെ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്‌സലോണ പരിശീലകൻ. മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബാഴ്‌സലോണ അലവേസിനെ 5-1ന് പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ മെസ്സി ഒരുങ്ങിയെങ്കിലും മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുകയായിരുന്നു. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സി ടീം വിടാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് ബാഴ്‌സലോണ പരിശീലകന്റെ പ്രതികരണം.

മെസ്സി ബാഴ്‌സലോണയുടെ പ്രധാനപ്പെട്ട താരമാണെന്നും വർഷങ്ങളായി മെസ്സി ടീമിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കോമാൻ പറഞ്ഞു. നിലവിൽ മെസ്സി ബാഴ്‌സലോണയിൽ വളരെ സന്തോഷവാൻ ആണെന്നും മെസ്സി സഹ താരങ്ങൾക്ക് കളി എളുപ്പമാക്കികൊടുക്കുന്നുണ്ടെന്നും കോമാൻ പറഞ്ഞു.

Exit mobile version