റയൽ തിരഞ്ഞെടുത്തത്‌പി എസ് ജി യെയും ബാഴ്സയെയും ഒഴിവാക്കികൊണ്ട് : വിനിഷ്യസ് ജൂനിയർ

- Advertisement -

താൻ റയൽ മാഡ്രിഡിൽ ചേരാൻ തീരുമാനം എടുത്തത് ബാഴ്സലോണ, പി എസ് ജി എന്നീ ക്ലബ്ബ്കളിൽ നിന്നുള്ള ഓഫറുകൾ നിരസിച്ച ശേഷമാണെന്ന് ബ്രസീൽ ടീനേജ് സ്റ്റാർ വിനിഷ്യസ് ജൂനിയർ.

45 മില്യൺ യൂറോയോളം നൽകിയാണ് റയൽ താരത്തെ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ കൈമാറ്റ കരാർ ആയെങ്കിലും വിനിഷ്യസ് ഇപ്പോഴും ബ്രസീൽ ക്ലബ്ബായ ഫ്ലെമെങോക്ക് വേണ്ടിയാണ് കളിക്കുന്നത്. ഈ ജൂലൈയിൽ താരത്തിന്റെ ട്രാൻസ്ഫർ റയൽ ഔദ്യോഗികമായി പൂർത്തിയാക്കിയേക്കും.

ഭാവിയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാവും എന്ന് കരുതപ്പെടുന്ന യുവ താരം ബാഴ്സയും പി എസ് ജി യും നൽകിയ വാഗ്ദാനങ്ങൾ നിരസിച്ചതായി വെളിപ്പെടുത്തി. മാഡ്രിഡിന്റെ സ്റ്റേഡിയവും സൗകര്യങ്ങളും ഏറെ ഇഷ്ടപെട്ടതായും ജൂനിയർ വെളിപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement