യോവിച് നാളെ റയൽ മാഡ്രിഡ് ആരാധകർക്ക് മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ വമ്പൻ സൈനിംഗ് യോവിചിനെ നാളെ റയൽ മാഡ്രിഡ് തങ്ങളുടെ ആരാധകർക്ക് മുന്ന അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബെയുവിൽ വെച്ചായിരിക്കും താരത്തെ ഔദ്യോഗികമായി അവതരിപ്പിക്കുക. യോവിച് റയൽ മാഡ്രിഡ് ജേഴ്സിയ എത്തുന്ന ആദ്യ അവസരവുമാകും ഇത്.

ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ ടീമിലെത്തിച്ച് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണിൽ അധികം താരത്തിനായി റയൽ മാഡ്രിഡ് ചിലവഴിച്ചു. 2025 വരെയുള്ള കരാറാണ് റയലുമായി താരം ഒപ്പുവെച്ചത്. 21 കാരനായ യോവിച്ച് ഫ്രാങ്ക്ഫർട്ടിനൊപ്പം കഴിഞ്ഞ സീസണിൽ യൂറോപ്പിലും ജർമ്മനിയിലും ഗോളുകൾ അടിച്ച് കൂട്ടിയിരുന്നു.