Site icon Fanport

റയൽ മാഡ്രിഡിന് തലവേദനയായി യോവിചിന്റെ പരിക്ക്

സിനദിൻ സിദാനും റയലിനും പുതിയ തലവേദനയാകുകയാണ് താരങ്ങളുടെ പരിക്ക്. പരിക്കേറ്റ മാഡ്രിഡ് താരങ്ങളുടെ നിരയിലേക്ക് യോവിച്ചും എത്തി. അത്ലെറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിനിടയിൽ ജാൻ ഒബ്ലാകുമായി കൂട്ടിയിടിച്ച യോവിച് മുടന്തിക്കൊണ്ടാണ് കളം വിട്ടത്.

മെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെയാണ് സെർബിയൻ സ്ട്രൈക്കർ കളം വിട്ടതും. ഏറെ പ്രതീക്ഷകളുമായാണ് ഫ്രാങ്ക്ഫർട്ടിന്റെ വെടിക്കെട്ട് സ്ട്രൈക്കറെ റയൽ ടീമിലെത്തിച്ചത്. പരിക്കിന്റെ വ്യാപ്തി അറിയില്ലെങ്കിലും ലാ ലീഗയിലെ ആദ്യ മത്സരത്തിന് താരം കാണില്ലെന്നാണ് സിദാൻ ക്യാമ്പിൽ നിന്നും ലഭിക്കുന്ന വിവരം. പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ആദ്യ താരമല്ല യോവിച്. അസെൻസിയോ പരിക്ക് കാരണം ഈ സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും. ബ്രാഹിൻ ഡയാസും ഫെർലാൻഡ് മെൻഡിയും പരിക്കിന്റെ പിടിയിലാണ്.

Exit mobile version