Site icon Fanport

ഇക്വഡോർ ദേശീയ ടീം പരിശീലകനായി ജോർദി ക്രൈഫ്

ഇക്വഡോറിന്രെ ദേശീയ ടീം പരിശീലകനായി ജോർദി ക്രൈഫ് ചുമതലയേറ്റെടുത്തു. മൂന്ന് വർഷത്തെ കരാറിലാണ് ക്രൈഫ് ഇക്വഡോറിലേക്ക് പറക്കുന്നത്. മുൻ ബാഴ്സ- യുണൈറ്റഡ് താരമായ ജോർദി മകാബി ടെൽ അവീവിലും എഇകെ ലർനകയിലും സ്പോർട്ടിംഗ് ഡയറക്ടർ ആയിരുന്നു. ബാഴ്സലോണയിലേക്ക് ജോർദി ക്രൈഫ് തിരികെയെത്തുന്നു എന്ന വാർത്തകൾ പ്രചരിക്കവെയാണ് ജോർദി ഇക്വഡോർ ടീമിന്റെ ചുമതലയേറ്റെടുത്തത്.

ബാഴ്സലോണയുടെ ബോർഡിലേക്ക് 45 കാരനായ ഡച്ച് പരിശീലകൻ വരുമെന്നാണ് ആരാധകർ കരുതിയത്. ജോർദ്ദി ക്രൈഫ് മകാവി ടെൽ അവീവിനേയും ചൈനീസ് സൂപ്പർ ലീഗ് ടീമായ ചോങ്വിങ് ലിഫാനെയും ജോർദി പരിശീലിപ്പിച്ചിരുന്നു‌. 2022 ലോകകപ്പിന്റെ യോഗ്യത നേടാൻ ഇക്വഡോറിനെ സഹായിക്കലാവും ജോർദി ക്രൈഫിന്റെ മുന്നിലുള്ള ആദ്യ ലക്ഷ്യം. അതിനു പിന്നാലെ കോപ്പ അമേരിക്കയും വരുന്നുണ്ട്. ഇക്വഡോറിനെ കോപ്പക്ക് വേണ്ടി തയ്യാറാക്കലും ജോർദിയുടെ ചുമതലയാണ്

Exit mobile version