റയൽ മാഡ്രിഡിലേക്ക് തിരികെ വരാനില്ലെന്ന് ഹാമസ് റോഡ്രിഗസ്

20201223 111911

റയൽ മാഡ്രിഡിലേക്ക് തിരികെ വരാനില്ലെന്ന് കൊളംബിയൻ സൂപ്പർ സ്റ്റാർ ഹാമസ് റോഡ്രിഗസ്. പരിശീലകൻ കാർലോ ആഞ്ചലോട്ടി റയൽ പരിശീലകനായതിന് പിന്നാലെ ഹാമസ് റോഡ്രിഗസ് തിരികെ മാഡ്രിഡിൽ എത്തുമെന്നാണ് സ്പാനിഷ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ഹാമസ് റോഡ്രിഗസ് തിരികെ വരാനില്ലെന്ന കാര്യം വ്യക്തമാക്കുകയായിരുന്നു. ആറ് വർഷത്തോളമായി റയൽ മാഡ്രിഡ് താരമാണ് റോഡ്രിഗസ്. രണ്ട് വർഷം ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൽ ലോണിൽ കളിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണിന് വേണ്ടിയാണ് ഹാമസ് റോഡ്രിഗസ് കളിച്ചത്.

അതേ സമയം പരിശീലകൻ കാർലോ ആഞ്ചലോട്ടി എവർട്ടൺ വിട്ട് റയൽ മാഡ്രിഡിൽ തിരിയെത്തിയതിന് പിന്നാലെയാണ് കൊളംബിയൻ സൂപ്പർ താരവും സാന്റിയാഗോ ബെർണാബ്യൂവിൽ തിരികെയെത്തുമെന്ന റൂമർ പരന്നത്‌. ഇനി റയലിലേക്ക് ഇല്ലെന്നും പുതിയ ചാലഞ്ച് തേടാനാണ് ആഗ്രഹമെന്നും ഹാമസ് റോഡ്രിഗസ് പറയുന്നു. യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ ഇറ്റലിയിൽ മാത്രമാണ് ഹാമസ് റോഡ്രിഗസ് കളിക്കാൻ ബാക്കിയുള്ളത്. ഇറ്റലിയിലേക്കുള്ള ഒരു ചുവട്മാറ്റവും ഹാമസ് റോഡ്രിഗസ് തള്ളിക്കളയുന്നില്ല.

Previous articleകീവീസ് താരങ്ങള്‍ ഐപിഎലിനുണ്ടാകുമെന്നറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ചീഫ്
Next articleറയൽ മാഡ്രിഡ് പ്രതിരോധ താരം കോവിഡ് പോസിറ്റീവ്