Site icon Fanport

“ഇതാകും റയൽ മാഡ്രിഡിൽ താൻ ആഗ്രഹിച്ച സീസൺ” – ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡ് വിട്ടു പോകും എന്ന് എല്ലാവരും കരുതിയിരുന്നു എങ്കിലും ഹാമസ് റോഡ്രിഗസ് ഈ സീസണിൽ റയലിൽ തന്നെ കളിക്കുകയാണ്. എന്നാൽ റയലിൽ തുടരുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്ന് കൊളംബിയൻ താരം പറഞ്ഞു. ഇതുവരെ റയലിൽ നിരാശ മാത്രമേ ഹാമെസിന് ഉണ്ടായിട്ടുള്ളൂ. പക്ഷെ ഈ സീസണിൽ തനിക്ക് പ്രതീക്ഷയുണ്ട് എന്ന് ഹാമെസ് പറഞ്ഞു.

റയൽ മാഡ്രിഡിൽ താൻ ആഗ്രഹിച്ചിരുന്ന സീസൺ ആയി ഇത് മാറും എന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സിദാനുമായി യാതൊരു അഭിപ്രായ വ്യത്യാസവും തനിക്ക് ഇല്ല എന്നും അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളത് എന്നും ഹാമെസ് പറഞ്ഞു. പരിക്കിന്റെ പിടിയിൽ ആയിരുന്ന താരം അടുത്ത മത്സരം മുതൽ റയൽ ടീമിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version