Site icon Fanport

ശസ്ത്രക്രിയ കഴിഞ്ഞു, ഇസ്കോ ആശുപത്രി വിട്ടു

റയൽ മാഡ്രിഡ് താരം ഇസ്കോ ആശുപത്രി വിട്ടു. അപ്പെൻഡിസൈറ്റിസ് ആയിരുന്ന ഇസ്കോയെ ഈ ആഴ്ചയുടെ തുടക്കത്തിൽ ആശുപ്രതിയിൽ എത്തിച്ചിരുന്നു. ഇസ്കോയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്നും താരം ആശുപത്രി വിട്ടു എന്നും റയൽ മാഡ്രിഡ് തന്നെയാണ് വ്യക്തമാക്കിയത്.

എന്നാൽ താരം എത്രകാലം പുറത്തിരിക്കും എന്ന് ക്ലബ് വ്യക്തമാക്കിയില്ല. ലാലിഗയിൽ ഇന്ന് സെവിയ്യക്കെതിരെയും അടുത്ത ആഴ്ച നടക്കുന്ന മാഡ്രിഡ് ഡെർബിയിലും ഇസ്കോ ഉണ്ടായേക്കില്ല. എൽ ക്ലാസിക്കോയ്ക്ക് മുമ്പ് ഇസ്കോ തിരിച്ച എത്തുമെന്നാണ് മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Exit mobile version