Site icon Fanport

കരാർ തീരാൻ വർഷങ്ങൾ ബാക്കി നിൽക്കെ ഇസ്കോ സെവിയ്യ വിടുന്നു

മുൻ റയൽ മാഡ്രിഡ് താരം ഇസ്കോ സെവിയ്യ വിടുന്നു. ക്ലബ് മാനേജ്മെന്റുമായി ഉടക്കിയ ഇസ്കോയുടെ കരാർ റദ്ദാക്കാൻ സെവിയ്യ തീരുമാനിച്ചിരിക്കുകയാണ്. 2024വരെയുള്ള കരാർ ഇസ്കോയ്ക്ക് സെവിയ്യയിൽ ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ പ്രകടനത്തിലോ സ്വഭാവത്തിലോ ക്ലബ് തൃപ്തരല്ല. ഇസ്കോയെ സെവിയ്യയിൽ എത്തിച്ച പരിശീലകൻ ലൊപെറ്റിഗി ക്ലബ് വിട്ടതും ഇസ്കോയ്ക്ക് തിരിച്ചടിയായി.

ഇസ്കോ 22 12 21 00 06 56 188

ഇസ്കോ സെവിയ്യയിൽ സ്ഥിരമായി ആദ്യ ഇലവനിൽ ഇടം നേടി എങ്കിലും താൻ മുമ്പ് റയൽ മാഡ്രിഡിൽ കാഴ്ചവെച്ച പ്രകടനത്തിന്റെ അടുത്ത് ഒന്നും എത്താൻ താരത്തിന് ആയില്ല. പരിക്കുകളും സ്ഥിരമായി ഇസ്കോയെ പിറകോട്ട് വലിച്ചു. ഒനി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ ക്ലബിലേക്ക് മാറുക ആകും ഇസ്കോയുടെ ലക്ഷ്യം.

Exit mobile version