
തനിക്ക് ആവശ്യമുള്ള ആത്മവിശ്വാസം റയൽ മാഡ്രിഡിൽ നിന്ന് കിട്ടുന്നില്ലെന്ന് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഇസ്കോ. അർജന്റീനക്കെതിരെ ഹാട്രിക് നേടിയതിനു ശേഷം സംസാരിക്കുകയായിരുന്നു ഇസ്കോ. അർജന്റീനക്കെതിരായ മത്സരത്തിൽ ഇസ്കോ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ 6-1ന് സ്പെയിൻ അർജന്റീനയെ മറികടന്നിരുന്നു. സ്പെയിനിനു വേണ്ടി ഇസ്കോയുടെ ആദ്യ ഹാട്രിക് ആയിരുന്നു ഇത്.
“മാഡ്രിഡിൽ ഒരു കളിക്കാരന് ആവശ്യമുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നില്ല. ദേശിയ ടീമിന്റെ കൂടെയുള്ള മത്സരം എനിക്ക് പുതുജീവൻ നൽകി, സ്പെയിൻ കോച്ചിന് എന്നിൽ വിശ്വാസമുണ്ട്, അത് കൊണ്ട് തന്നെ ഞാൻ ഒരു മികച്ച കളിക്കാരൻ ആണെന് കാണിച്ചുകൊടുക്കണം” ഇസ്കോ പറഞ്ഞു.
സിദാന്റെ വിശ്വാസം നേടിയെടുക്കാനാവാത്തത് തന്റെ പ്രശ്നം കൊണ്ട് ആവാമെന്നും സിദാന്റെ വിശ്വാസം എങ്ങനെ നേടിയെടുക്കാൻ പറ്റുമെന്ന് തനിക്ക് അറിയില്ലെന്നും ഇസ്കോ കൂട്ടിച്ചേർത്തു. ഈ സീസണിൽ സിദാന് കീഴിൽ ഇസ്കോക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു ഇസ്കോയുടെ സ്ഥാനം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial