
മുൻ ക്ലബായ മലാഗയ്ക്കെതിരെ ഇന്ന് റയൽ മാഡ്രിഡ് ജേഴ്സിയിൽ ഇറങ്ങിയ ഇസ്കോ മലാഗ ആരാധകരുടെ കയ്യടിയും വാങ്ങിയാണ് ഇന്ന് കളം വിട്ടത്. വൻ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ റയൽ മാഡ്രിഡിനെ ഇസ്കോ തോളിലേറ്റി മുന്നേറുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾ റയൽ വിജയിച്ചപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റും ഇസ്കോയുടെ വകയായിരുന്നു.
29ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നായിരുന്നു ഇസ്കോയുടെ ഗോൾ. ഗോൾ അടിച്ച ഉടനെ തന്റെ മുൻ ക്ലബായ മലാഗയുടെ ആരാധകരോട് കൈകൂപ്പി മാപ്പ് പറഞ്ഞ ഇസ്കോ ഗോൾ ആഹ്ലാദിച്ചുമില്ല. 63ആം മിനുട്ടിൽ കാസമേറോ നേടിയ റയലിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും ഇസ്കോ ആയിരുന്നു.
72ആം മിനുട്ടിൽ ഇസ്കോയെ സിദാൻ പിൻവലിച്ചപ്പോൾ മലാഗ ആരാധകർ മൊത്തം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് മുൻ താരത്തെ പിച്ചിൽ നിന്ന് യാത്രയാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial