മെസ്സി ബാഴ്സലോണയുടെ പുറത്തേക്കോ?

- Advertisement -

സ്പാനിഷ് ഫുട്ബോൾ ചാമ്പ്യൻമാരായ ബാഴ്സലോണയുമായുള്ള തന്‍റെ നിലവിലുള്ള കരാർ കഴിയുന്നതോടെ അർജന്റൈൻ സൂപ്പർ താരം മെസ്സി ക്യാംപ്‍നൗ വിട്ടേക്കുമെന്നു സൂചനകൾ.

ബാഴ്സലോണയുമായുള്ള മെസ്സിയുടെ നിലവിലുള്ള കരാർ ജൂൺ 30, 2018 വരെയാണെങ്കിലും കരാർ പുതുക്കാൻ ബാഴ്സലോണ സമീപിച്ചപ്പോൾ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വർഷാവസാനം വരെ കാത്തിരിക്കാനാണ് മെസ്സി ആവശ്യപ്പെട്ടിട്ടുള്ളത്.

തന്‍റെ പതിമൂന്നാം വയസ് മുതൽ ബാഴ്‌സലോണയിൽ ഉള്ള മെസ്സിയുടെ റിലീസ് ക്ളോസ് ഏകദേശം $ 273 മില്യൺ ആണ്. പതിനേഴാം വയസിൽ ഒന്നാം നിര ടീമിൽ അരങ്ങേറിയ മെസ്സി ഇതുവരെ 5 ബാലൻഡോർ അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

അതെ സമയം മെസ്സി, ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിൽ വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Advertisement