ക്ലാസിക്കോ ഷർട്ട് റാമോസിന് സമ്മാനിച്ച് ഇനിയേസ്റ്റ

- Advertisement -

റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസിന് തന്റെ അവസാന ക്ലാസിക്കോ ഷർട്ട് ഇനിയേസ്റ്റ സമ്മാനിച്ചു. സെർജിയോ റാമോസ് ട്വിറ്ററിലൂടെയാണ് ആരാധകരോട് ഈ വിവരം പങ്കു വെച്ചത്. സ്പാനിഷ് ദേശീയ ടീമിലെ സഹതാരമായ റാമോസിന് “To my friend Sergio, for the many moments together and the others as rivals, thanks and good luck,” എന്ന് കുറിച്ച ഷർട്ടാണ് ഇനിയേസ്റ്റ കൈമാറിയത്.

ഇനിയേസ്റ്റ ബാഴ്സലോണ വിടുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബാഴ്സയുമായി ആജീവാനന്ത കരാർ ഒപ്പിട്ട് ക്ലബിൽ തന്നെ വിരമിക്കുമെന്ന് സൂചന നൽകിയ ഇനിയേസ്റ്റയാണ് ഇപ്പോൾ ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. 1996ൽ പന്ത്രണ്ടാം വയസ്സിൽ ക്ലബിലെത്തിയതാണ് ഇനിയേസ്റ്റ. 639 മത്സരങ്ങൾ ഇതുവരെ ഇനിയേസ്റ്റ് ക്ലബിനായി കളിച്ചിട്ടുണ്ട്. 2015 മുതൽ ബാഴ്സലോണയുടെ ക്യാപ്റ്റനും ഇനിയേസ്റ്റയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement