Site icon Fanport

ഇനാകി പെന്യാ ബാഴ്‌സയിൽ തന്നെ തുടരും

കൂടുമാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ബാഴ്‌സലോണ താരം ഇനാകി പെന്യാ ടീമിൽ തുടരുമെന്ന് ഉറപ്പായി. താരം ബാഴ്‌സയിൽ പുതിയ കരാർ ഒപ്പിട്ടെന്ന് സ്പാനിഷ് മാധ്യമത്തെ അധികരിച്ചു കൊണ്ട് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 3 വർഷത്തേക്കാണ് താരം ടീമിൽ തുടരുക. നേരത്തെ നിലവിലെ കരാർ ജൂണോടെ അവസാനിക്കും എന്നതിനാൽ ശേഷം താരം ടീം വിട്ടേക്കും എന്നായിരുന്നു സൂചനകൾ. എന്നാൽ രണ്ടാം കീപ്പർ ആയി തന്നെ തുടരാൻ താരം അംഗീകരിക്കുകയായിരുന്നു.

20230509 185743

ബാഴ്‌സലോണയുടെ അക്കാദമികളിലൂടെ വളർന്ന താരം കഴിഞ്ഞ സീസണിൽ ഗാലറ്റ്സരെയിൽ ലോണിൽ എത്തി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. പിന്നീട് ടീമിലേക്ക് തിരിച്ചെത്തി. എന്നാൽ കപ്പ് മത്സരങ്ങളിൽ പോലും സാവി ആദ്യ ഇലവനിലേക്ക് സ്ഥിരമായി താരത്തെ പരിഗണിച്ചില്ല. ഇതോടെ പെന്യാ ടീം വിട്ടേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. തുർക്കിയിൽ നിന്നടക്കം താരത്തിന് മികച്ച ഓഫറുകളും ഉള്ളതായി സൂചനകൾ ഉണ്ട്. എന്നാൽ പുതിയ കരാറിൽ ഒപ്പിട്ടതോടെ താരം ഇനിയും ടീമിൽ ഉണ്ടാവും എന്നുറപ്പായി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും.

Exit mobile version