യാഗോ അസ്പാസ് ലാലിഗ നവംബർ മാസത്തെ മികച്ച താരം

- Advertisement -

ലാ ലീഗയിലെ നവംബർ മാസത്തെ മികച്ച താരമായി സെൽറ്റ വീഗൊ താരം യാഗോ അസ്പാസിനെ തിരഞ്ഞെടുത്തു. റയൽ സസ്യോദാദ് താരം അദ്നാൻ ജനുസാജിനെയും വലെൻസിയയുടെ റോഡ്രിഗോയെയും പിന്നിലാക്കിയാണ് അസ്പാസ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ലാലീഗയിലെ സ്‌പെയിനിൽ നിന്നുള്ള ടോപ്പ് സ്‌കോറർ ആണ് അസ്പാസ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ അസ്പാസ് നേടി. മൂന്നിൽ രണ്ടു മത്സരങ്ങളിലും സെൽറ്റയോടൊപ്പമായിരുന്നു വിജയം.

അസ്പാസിന്റെ ഗോളിലാണ് ഐബറിനെതിരെയുള്ള കോപ്പ ഡെൽ റേ മത്സരത്തിൽ വിജയമുറപ്പിച്ചത്. തന്റെ കരിയറിൽ രണ്ടാം തവണയാണ് യാഗോ അസ്പാസിനെത്തേടി ഈ അംഗീകാരം എത്തുന്നത്. സെൽറ്റയിലൂടെ തന്റെ സീനിയർ കരിയർ തുടങ്ങിയ യാഗോ അസ്പാസ് രണ്ട് സീസണിൽ പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി ബ്രെണ്ടൻ റോഡ്‌ജേഴ്സിന്റെ കീഴിൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement