ഹുയെസ്ക പരിശീലകൻ പുറത്ത്

ലാലിഗയിലെ അവസാന സ്ഥാനക്കാരായ ഹുയെസ്ക അവരുടെ പരിശീലകനെ പുറത്താക്കി‌. ലീഗിൽ ദയനീയ ഫോം തുടരുന്നതാണ് മിഷെൽ സാഞ്ചേസിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കാൻ കാരണം. ലീഗിൽ 18 മത്സരങ്ങൾ കഴിഞ്ഞിട്ട് ആകെ ഒരു വിജയം മാത്രമാണ് ഹുയെസ്കയ്ക്ക് നേടാൻ ആയത്. ലീഗിൽ ഈ സീസണിൽ ആയിരുന്നു പ്രൊമോഷൻ നേടി ഹുയെസ്ക എത്തിയത്.

രണ്ട് വർഷം മുമ്പായിരുന്നു സാഞ്ചെസ് ഹുയെസ്കയുടെ പരിശീലകനായി എത്തിയത്. പ്രൊമോഷൻ നേടാൻ ആയെങ്കിലും അതിനു ശേഷം ടീമിന് ആ ഫോമിലേക്ക് തിരികെ വരാൻ ആയില്ല. ഇന്നലെ ബെറ്റിസിനോടും തോറ്റതോടെയാണ് പുറത്താക്കാൽ പ്രഖ്യാപനം എത്തിയത്‌. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും എന്നും ക്ലബ് അറിയിച്ചു.

Exit mobile version