Site icon Fanport

ഹസാർഡിന് ശസ്ത്രക്രിയ വേണ്ട എന്ന് റയൽ മാഡ്രിഡ്

ഹസാർഡിന്റെ പരിക്ക് പ്രശ്നങ്ങൾ തീരാൻ ഒരു ശസ്ത്രക്രിയ കൂടെ ചെയ്യേണ്ട എന്ന് റയൽ മാഡ്രിഡ് തീരുമാനം. ഹസാർഡിന്റെ പുതിയ പരിക്ക് ശസ്ത്രക്രിയ ഇല്ലാതെ തന്നെ മാറും എന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയാൽ ഹസാർഡിനെ ഈ സീസണിൽ പിന്നെ കളിപ്പിക്കാൻ കഴിയില്ല എന്നതാണ് ശസ്ത്രക്രിയ വേണ്ട എന്ന തീരുമാനത്തിൽ ക്ലബ് എത്താനുള്ള കാരണം.

എങ്കിലും തിരക്കു പിടിച്ച് ഹസാർഡിനെ വീണ്ടും റയൽ കളത്തിൽ എത്തിച്ചേക്കില്ല. കഴിഞ്ഞ ആഴ്ച എൽചെയ്ക്ക് എതിരെ സബ്ബായി ഇറങ്ങി കൊണ്ട് ഹസാർഡ് പരിക്കിൽ നിന്ന് തിരിച്ചു വന്നതായിരുന്നു. എന്നാൽ ഒരു മത്സരം കൊണ്ട് തന്നെ വീണ്ടും താരം പരിക്കേറ്റ് പുറത്തായത് റയൽ ക്യാമ്പിൽ വലിയ നിരാശ ഉയർത്തിയിട്ടുണ്ട്. മസിൽ ഇഞ്ച്വറി ആണ് പുതുതായി ഹസാർശിനെ ബാധിച്ചത്.

Exit mobile version