
ഏറെക്കാലമായി പരിക്കുമായി വലയുന്ന റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് ഉടൻ തന്നെ റയൽ മാഡ്രിഡ് ടീമിലേക്ക് തിരിച്ചുവരുമെന്ന് പരിശീലകൻ സിദാൻ. റയൽ മാഡ്രിഡിൽ എത്തിയത് മുതൽ മുൻ ചെൽസി താരത്തെ പരിക്ക് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തുടർന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് താരം ഉടൻ തന്നെ കളത്തിൽ തിരിച്ചെത്തുമെന്ന് സിദാൻ പറഞ്ഞത്.
ഏദൻ ഹസാർഡ് ടീമിനൊപ്പം നല്ല രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും എന്നാൽ ഇതുവരെ ഹസാർഡിന് സ്ഥിരമായി ടീമിനൊപ്പം പരിശീലനം നടത്താൻ കഴിഞ്ഞിരുന്നില്ലെന്നും സിദാൻ പറഞ്ഞു. ഇപ്പോൾ പരിക്കെല്ലാം മാറി ഹസാർഡ് പരിശീലനം തുടങ്ങിയെന്നും ഉടൻ തന്നെ താരം ടീമിൽ തിരിച്ചെത്തുമെന്നും സിദാൻ പറഞ്ഞു.
ഇത്രയും കാലം പരിക്ക് മൂലം താരത്തിന് കളിയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ പരിക്ക് എല്ലാം മാറി ഹസാർഡ് മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും സിദാൻ പറഞ്ഞു. ഇത് വലിയൊരു സീസൺ ആണെന്നും ടീമിനൊപ്പം കളിക്കുകയെന്നത് ഹസാർഡിന്റെ ആഗ്രഹം ആണെന്നും ഹസാർഡ് മികച്ചൊരു പ്രഫഷണൽ ആണെന്നും സിദാൻ പറഞ്ഞു.