ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുന്നു, ചെൽസിക്കെതിരെ കളിച്ചേക്കും

Img 20210124 085532

റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് പരിക്ക് മാറി റയൽ മാഡ്രിഡ് നിരയിൽ തിരിച്ചെത്തും. ഇന്ന് നടക്കുന്ന റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് പരിശീലകൻ സിദാൻ വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച തന്റെ പഴയ ക്ലബായ ചെൽസിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഹസാർഡ് റയൽ മാഡ്രിഡ് നിരയിൽ കളിക്കാനുള്ള സാധ്യതയേറി.

ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയത് മുതൽ ഹസാർഡിനെ പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ മാർച്ച് 13 മുതൽ പരിക്ക് മൂലം ഹസാർഡ് റയൽ മാഡ്രിഡ് ടീമിൽ നിന്ന് പുറത്താണ്. അന്ന് എൽച്ചെക്കെതിരായ മത്സരത്തിൽ 15 മിനിറ്റ് മാത്രമാണ് ഹസാർഡിന് കളിക്കാനായത്. ഈ സീസണിൽ പരിക്ക് മൂലം 9 ലാ ലിഗ മത്സരങ്ങളിൽ മാത്രമാണ് ഹസാർഡിന് കളിക്കാൻ കഴിഞ്ഞത്.

Previous articleബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരം മാറ്റിവെച്ചു
Next articleയുവേഫയും ഫിഫയും ചേർന്ന് ഒരു വർഷം 400 ദിവസമാക്കി തരണം എന്ന് ഗ്വാർഡിയോള