Site icon Fanport

ഹസാർഡ് അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തന്നെ തുടരും എന്ന് ആഞ്ചലോട്ടി

റയൽ മാഡ്രിഡ് താരം ഹസാർഡ് ക്ലബ് വിടില്ല എന്ന് ആഞ്ചലോട്ടി. ഹസാർഡ് ചെൽസിയിൽ നിന്ന് എത്തിയ കാലം മുതൽ പരിക്ക് കാരണം തന്റെ ഫോമിലേക്ക് എത്താൻ ആകാതെ കഷ്ടപ്പെടുകയാണ്. താരം പക്ഷെ ക്ലബിൽ തുടരാൻ തന്നെയാണ് താല്പര്യപ്പെടുന്നത് എന്ന് ആഞ്ചലോട്ടി പറഞ്ഞു. ഹസാർഡ് റയൽ മാഡ്രിഡിൽ തന്റെ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന താരമാണ് എന്നും അടുത്ത സീസണിലും മാഡ്രിഡിൽ തുടരും എന്നും ആഞ്ചലോട്ടി പറഞ്ഞു.

ഹസാർഡിന് റയലിൽ അത്ര നല്ല കാലമായിരുന്നില്ല ഇതുവരെ. അതുകൊണ്ട് തന്നെ ഇവിടെ കഴിവ് തെളിയിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത് ഹസാർഡ് ആണ്. ആ മോട്ടിവേഷൻ താരത്തിന് ഉണ്ട് എന്നും ആഞ്ചലോട്ടി പറഞ്ഞു. ഹസാർഡ് പരിക്ക് മാറി എത്തിയിട്ടുണ്ട് എന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറങ്ങും എന്നും ഇന്ന് റയൽ മാഡ്രിഡ് പരിശീലകൻ സ്ഥിരീകരിച്ചു.

Exit mobile version