ഹസാർഡ് ഇല്ല, ഇന്ന് റയൽ ഗെറ്റഫെക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ഇന്ന് ഗെറ്റഫെയെ ആണ് റയൽ മാഡ്രിഡ് നേരിടുന്നത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണയേക്കാൾ നാലു പോയന്റിന്റെ ലീഡാകും റയൽ മാഡ്രിഡിന്. ഇപ്പോൾ ബാഴ്സലോണക്ക് 70 പോയന്റും റയലിന് 72 പോയന്റുമാണ് ഉള്ളത്. റയൽ ഒരു മത്സരം കുറവാണ് കളിച്ചത്‌. നാല് പോയന്റ് ലീഡായാൽ പിന്നെ ബാഴ്സലോണക്ക് റയലിന് ഒപ്പം എത്തുക എളുപ്പമാകില്ല. പിന്നെ ആകെ അഞ്ച് മത്സരങ്ങൾ മാത്രമെ ബാക്കിയുണ്ടാകു.

ഇന്ന് ഗെറ്റഫയ്ക്ക് എതിരെ ഇറങ്ങുന്ന ടീമിൽ ഹസാർഡ് ഉണ്ടാകില്ല. പരിക്ക് അല്ല എന്നും താരത്തിന് വിശ്രമം നൽകുന്നതാണ് എന്ന് റയൽ മാഡ്രിഡ് അറിയിച്ചു. സസ്പെൻഷനിൽ ആയിരുന്ന മെൻഡി, മോഡ്രിച് എന്നിവർ ടീമിൽ തിരികെ എത്തി. പരിക്ക് കാരണം പുറത്തായിരുന്ന യോവിച്, ലൂകാസ് വാസ്കസ് എന്നിവരും തിരികെയെത്തി. ഇന്ന് രാത്രി 1.30നാണ് മത്സരം.