ഹസാർഡിനെ ഇന്ന് ആരാധകർക്ക് മുൻപിൽ അവതരിപ്പിക്കും

Photo:Twitter/@ChelseaFC

ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ സൂപ്പർ താരം ഏദൻ ഹസാർഡിനെ ഇന്ന് റയൽ മാഡ്രിഡ് ആരാധകർക്ക് മുൻപിൽ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് റയൽ മാഡ്രിഡിന്റെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യൂവിൽ വെച്ചാണ് ഹസാർഡിനെ റയൽ മാഡ്രിഡ് ആരാധകർക്ക് മുൻപിൽ അവതരിപ്പിക്കുക.

10 വർഷം മുൻപ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ആഘോഷിക്കാൻ വന്ന 70,000ൽ അധികം ആരാധകരേക്കാൾ കൂടുതൽ ആളുകൾ ഹസാർഡിന്റെ റയൽ മാഡ്രിഡിന്റെ വരവിന് സാക്ഷിയാവാൻ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. റയൽ മാഡ്രിഡിൽ ഹസാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപയോഗിച്ചിരുന്നു ഏഴാം നമ്പർ ജേഴ്സി ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ മരിയാനോ ആണ് റയൽ മാഡ്രിഡിൽ ഏഴാം നമ്പർ ജേഴ്സി ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ മറ്റൊരു സൈനിങ്ങായ ലൂക്ക യോവിച്ചിനെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു.