ഹസാർഡിന്റെ കഷ്ടകാലം തീരുന്നില്ല!!

- Advertisement -

റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരുക്ക് കൊണ്ട് വലയുന്ന ഹസാർഡിന് വീണ്ടും പരിക്ക്. താരം ഒരു മാസത്തിൽ അധികം പുറത്ത് ഇരിക്കേണ്ടി വരും എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഹസാർഡിന് പുതിയതായി മസിൽ ഇഞ്ച്വറിയാണ് താരത്തെ ബാധിച്ചിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ ഹസാർഡ് കളിച്ചിട്ടില്ല. അടുത്ത ആഴ്ച നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഉള്ള ബെൽജിയം ടീമിൽ നിന്നും പരിക്ക് കാരണം ഹസാർഡിനെ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ചെൽസി വിട്ട് സ്പെയിനിൽ എത്തിയ ഹസാർഡ് ഇതിനകം 200ൽ അധികം മത്സരങ്ങൾ പരിക്ക് കാരണം പുറത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്. 30ൽ അധികം മത്സരങ്ങൾ റയലിൽ ഹസാർഡിന് കഴിഞ്ഞ സീസണിൽ നഷ്ടമായി. ചെൽസിക്ക് വേണ്ടി ഏറെ കാലം കളിച്ചിട്ടും ആകെ 15 മത്സരങ്ങൾ മാത്രമെ പരിക്ക് കാരണം ഹസാർഡിന് നഷ്ടമായിരുന്നുള്ളൂ.

Advertisement