Site icon Fanport

ഒരു മത്സരം കളിച്ച പിന്നാലെ ഹസാർഡിന് വീണ്ടും പരിക്ക്

ഹസാർഡിന്റെ പരിക്ക് പ്രശ്നങ്ങൾ തീരുന്നില്ല. താരത്തിന് വീണ്ടും പരിക്കേറ്റതായി ക്ലബ് ഇന്ന് അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ എൽചെയ്ക്ക് എതിരെ സബ്ബായി ഇറങ്ങി കൊണ്ട് ഹസാർഡ് പരിക്കിൽ നിന്ന് തിരിച്ചു വന്നതായിരുന്നു. എന്നാൽ ഒരു മത്സരം കൊണ്ട് തന്നെ വീണ്ടും താരം പരിക്കേറ്റ് പുറത്തായി. മസിൽ ഇഞ്ച്വറി ആണെന്ന് ക്ലബ് അറിയിച്ചു. എത്ര കാലം ഹസാർഡ് പുരത്തിരിക്കും എന്നത് വ്യക്തമല്ല

ജനുവരിക്ക് ശേഷം അദ്യമായി എൽചെയ്ക്ക് എതിരെ ആയിരുന്നു ഹസാർഡ് ഇറങ്ങിയത്. ഹസാർഡിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്ന് പരിശീലകൻ സിദാൻ പറഞ്ഞു. എന്തായാലും താരത്തിന് ടീം പിന്തുണ നൽകും എന്ന് അദ്ദേഹം പറഞ്ഞു. ഹസാർഡിന്റെ അവസ്ഥയിൽ സങ്കടം ഉണ്ട് എന്ന് ബെൻസീമയും പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയ്ക്ക് എതിരെ ഹസാർഡ് ഉണ്ടാകില്ല.

Exit mobile version