പരിക്ക് മാറി ഹസാർഡ് തിരിച്ചെത്തുന്നു

റയൽ മാഡ്രിഡിന് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് വരുന്നത്. അവരുടെ ഈ സമ്മറിലെ ഏറ്റവും വലിയ സൈനിംഗ് ആയ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുന്നു. ഹസാർഡ് ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ മത്സരത്തിൽ തന്നെ ഹസാർഡ് ഇറങ്ങും എന്നാണ് റയൽ മാഡ്രിഡ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.

സീസൺ തുടങ്ങും മുമ്പ് ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ ഹസാർഡ് ഇതുവരെ ലീഗിൽ റയൽ മാഡ്രിഡിനായി കളിച്ചിട്ടില്ല. ഹസാർഡിന്റെ അഭാവത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ റയൽ മാഡ്രിഡ് വലഞ്ഞിരുന്നു. പരിക്ക് കാരണം ബെൽജിയത്തിനായുള്ള മത്സരങ്ങളിൽ നിന്നും ഹസാർഡ് വിട്ടു നിന്നിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ നിന്നാണ് ഹസാർഡിനെ റയൽ ടീമിൽ എത്തിച്ചു. ഹസാർഡ് മാത്രമല്ല, ഹാമെസ് റോഡ്രിഗസും, ബ്രാഹീമും പരിക്ക് മാറി എത്തിയിട്ടുണ്ട്.

Exit mobile version