ഹസാർഡ് നാളെ കളിക്കും എന്ന് സിദാൻ

- Advertisement -

റയൽ മാഡ്രിഡിന്റെ ഈ സമ്മറിലെ ഏറ്റവും വലിയ സൈനിംഗ് ആയ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുന്നു. ഹസാർഡ് നാളെ ലാലിഗയിൽ അരങ്ങേറ്റം കുറിക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ പറഞ്ഞു. നാളെ ലെവന്റെയെ ആണ് റയൽ മാഡ്രിഡ് നേരിടേണ്ടത്. ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. ഹസാർഡിനെ നാളെ ഇറക്കും എങ്കിലും കരുതലോടെ മാത്രമെ ഉപയോഗിക്കുകയുള്ളൂ. 90മിനുട്ട് ഹസാർഡ് കളിക്കാൻ സാധ്യത ഇല്ലെന്നും സിദാൻ സൂചന നൽകി.

സീസൺ തുടങ്ങും മുമ്പ് ഹാംസ്ട്രിങ് ഇഞ്ച്വറിയേറ്റ ഹസാർഡ് ഇതുവരെ ലീഗിൽ റയൽ മാഡ്രിഡിനായി കളിച്ചിട്ടില്ല. ഹസാർഡിന്റെ അഭാവത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ റയൽ മാഡ്രിഡ് വലഞ്ഞിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ നിന്നാണ് ഹസാർഡിനെ റയൽ ടീമിൽ എത്തിച്ചു. ഹസാർഡ് മാത്രമല്ല ഹാമെസ് റോഡ്രിഗസും, ബ്രാഹീമും, റോഡ്രിഗോയും എല്ലാം പരിക്ക് മാറി എത്തിയിട്ടുണ്ട്. യോവിചും മോഡ്രിചും മാത്രമേ പുതിയതായി പരിക്കിന്റെ പിടിയിൽ പെട്ടിട്ടുള്ളൂ എന്നും സിദാൻ പറഞ്ഞു.

Advertisement