Site icon Fanport

ഹസാർഡ് പരിക്ക് മാറി എത്തി, ടീമിനൊപ്പം പരിശീലനം ആരംഭിച്ചു

അവസാനം റയൽ മാഡ്രിഡ് താരം ഹസാർഡ് പരിക്ക് മാറി തിരികെയെത്തി. കഴിഞ്ഞ ദിവസം മുതൽ ഹസാർഡ് റയൽ മാഡ്രിഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ഈ സീസൺ ഭൂരിഭാഗവും ഹസാർഡിന് പരിക്ക് കാരണം നഷ്ടമായിരുന്നു. അവസാനമായി ഫെബ്രുവരിയിൽ ആയിരുന്നു ഹസാർഡിന് പരിക്കേറ്റത്. ഇനി ഫുട്ബോൾ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് എന്ന് ഹസാർഡ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

പരിശീലനം ആരംഭിച്ചതിൽ സന്തോഷമുണ്ട് എന്ന് ഹസാർഡ് പറഞ്ഞു. ഒറ്റയ്ക്ക് പരിശീലനം നടത്തുമ്പോൾ ഒരു അസംതൃപ്തി ഉണ്ടായിരുന്നു. അത് ടീമുമായി പരിശീലനൻ നടത്തിയപ്പോൾ മാറി എന്ന് ഹസാർഡ് പറഞ്ഞു. എന്ന് ഫുട്ബോൾ മത്സരം പുനരാരംഭിക്കുന്നോ അന്നത്തോടെ പൂർണ്ണ സജ്ജനാവുകയാണ് ലക്ഷ്യം എന്നും ഹസാർഡ് പറഞ്ഞു.

Exit mobile version