Picsart 24 05 24 08 28 07 416

ഹാൻസി ഫ്ലിക്ക് ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് അടുക്കുന്നു

ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് ബാഴ്സലോണയുടെ അടുത്ത പരിശീലകനാകാൻ സാധ്യത‌. ഹാൻസി ഫ്ലിക്കുമായുള്ള ബാഴ്സലോണയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ട് വർഷം നീളുന്ന ഒരു കരാർ ബാഴ്സലോണ ഹാൻസി ഫ്ലിക്കിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡെക്കോയും ഫ്ലിക്കും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ബാഴ്സലോണയുടെ ഇപ്പോഴത്തെ പരിശീലകൻ സാവി ഈ സീസണിലെ അവസാന മത്സരം കഴിഞ്ഞാൽ ക്ലബ് വിടും. നേരത്തെ സാവി തുടരും എന്ന് ക്ലബ് പറഞ്ഞിരുന്നു എങ്കിലും അവസാന ആഴ്ചകളിൽ ക്ലബിന് സാവിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇതാണ് ബാഴ്സലോണ പുതിയ പരിശീലകനെ അന്വേഷിക്കാനുള്ള പ്രധാന കാരണം.

അവസാനമായി ജർമ്മൻ ദേശീയ ടീം പരിശീലകൻ ആയാണ് ഫ്ലിക്ക് പ്രവർത്തിച്ചത്‌. അവിടെ നല്ല ഓർമ്മകൾ അല്ല ഫ്ലിക്കിന് ഉള്ളത്‌. ബയേണിൽ ആയിരുന്നു ഫ്ലിക്കിന്റെ നല്ല പ്രകടനം വന്നത്.

ബയേണ് ട്രെബിൾ കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഹാൻസി ഫ്ലിക്കിന് ഒന്നര വർഷത്തെ കാലയളവിനിടയിൽ ആയിരുന്നു. ആ മാജിക്ക് പക്ഷെ ദേശീയ ടീമിനൊപ്പം ആവർത്തിക്കാൻ ആയില്ല.

Exit mobile version