ജയവുമായി ബാഴ്സ, അത്ലെറ്റിക്കോ, റയൽ മാഡ്രിഡ് മത്സരം മാറ്റി വച്ചു

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരങ്ങിൽ വലിയ ജയമാണ് കിരീടപോരാട്ടം നടത്തുന്ന ബാഴ്സലോണ നേടിയത്. ബെറ്റിസിനെതിരെ വഴങ്ങിയ സമനില മറന്ന അവർ അത്‌ലെറ്റിക് ബിൽബാവോയെ എതിരില്ലാത്ത 3 ഗോളിനാണ് തകർത്തത്. ലയണൽ മെസ്സി, അലക്സ് വിദാൽ എന്നിവർക്ക് പുറമെ ക്ലബിനായി ആദ്യ ഗോൾ കണ്ടത്തിയ അൽകാസർ എന്നിവരാണ് ബാഴ്സഗോളുകൾ കണ്ടത്തിയത്. ഇതോടെ ലീഗിൽ സെവിയ്യയെ മറികടന്ന് ബാഴ്സ രണ്ടാമതെത്തി. ഫെർണാണ്ടോ ടോറസിൻ്റെ ഇരട്ട ഗോളാണ് ലെഗാനെസിനെതിരെ അത്ലെറ്റിക്കോ മാഡ്രിഡിന് ജയം സമ്മാനിച്ചത്. ടോറസിൻ്റെ മികവാണ് ഗ്രീസ്മാൻ പെനാൾട്ടി നഷ്ടമാക്കിയെങ്കിലും ലീഗിൽ നാലാമതുള്ള അത്ലെറ്റിക്കോ മാഡ്രിഡിനെ രക്ഷിച്ചത്.

 

ലീഗിലെ മറ്റ് മത്സരങ്ങളിൽ എസ്പന്യാൾ മലാഗക്കെതിരെ 1 – 0 ത്തിനു ജയിച്ചപ്പോൾ മോശം ഫോമിലുള്ള വലൻസിയ ഐബറിനെതിരെ 4-0 ത്തിൻ്റെ ഞെട്ടിക്കുന്ന പരാജയം ഏറ്റ് വാങ്ങി. ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ സെവിയ്യ, വിയ്യ റയൽ, റയൽ സോസിദാഡ് ടീമുകൾ മത്സരത്തിനിറങ്ങും. ലീഗിലെ രണ്ടാം സ്ഥാനം തിരിച്ച് പിടിക്കാനിറങ്ങുന്ന സെവിയ്യക്ക് കരുത്തരായ വിയ്യ റയലാണ് എതിരാളികൾ. ഇന്ന് വൈകിട്ട് 4.30 തിനാണ് ഈ മത്സരം നടക്കുക. അതിനിടെ മോശം കാലാവസ്ഥയെ തുടർന്ന് നാളെ പുലച്ചെ നടക്കാനിരുന്ന സെൽറ്റ വിഗ റയൽ മാഡ്രിഡ്‌ മത്സരം മാറ്റി വച്ചു.

Previous articleചെൽസിയുടെ കിരീടം അല്ലാതെ മറ്റാരുടേത്?
Next articleസമനില വഴങ്ങി ബയേൺ, ലെപ്സിഗിനെ വീഴ്ത്തി ഡോർട്ട്മുണ്ട്