
മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് പെപ് ഗാർഡിയോള ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികച്ചു. ഷാക്തറിനെതിരെയുള്ള സിറ്റിയുടെ മത്സരം കാറ്റലൻ ടാക്ടിഷ്യന്റെ നൂറാം മത്സരമായി അടയാളപ്പെടുത്തി. ചാമ്പ്യൻസ് ലീഗിൽ കോച്ചായി നൂറു മത്സരങ്ങൾ തികയ്ക്കുന്ന അഞ്ചാമത്തെ കോച്ചാണ് പെപ്. 2009 ലും 2011 ലും ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട് ഗാർഡിയോള. കളിക്കാരനായും കോച്ച് ആയും രണ്ടു തവണ യുസിഎല്ല് നേടിയ ഏഴു കോച്ചുമാരിൽ ഒരാളാണ് പെപ്. മിഗ്വേൽ മുനോസ്, ആൻസലോട്ടി, ട്രാപ്പാറ്റോണി, യോഹാൻ ക്രൗഫ്, ഫ്രാങ്ക് രിജ്ഗാർഡ്, സിദാൻ എന്നിവർക്കൊപ്പമാണ് ഗാർഡിയോളയും സ്ഥാനം പിടിച്ചത്.
നിലവിൽ പരിശീലന രംഗത്ത് തുടരുന്നവരിൽ പെപ്പിനേക്കാൾ കൂടുതൽ മത്സരങ്ങൾ മാനേജ് ചെയ്തത് മൗറീഞ്ഞ്യോ മാത്രമാണ്. ആകെ 139 തവണയാണ് മൗറീഞ്ഞ്യോ പോർട്ടോ,ചെൽസിയ,ഇന്റർ മിലൻ, റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ടീമുകളെ ആകെ പരിശീലിപ്പിച്ചിരിക്കുന്നത്. 50 മത്സരങ്ങളിൽ ബാഴ്സലോണയെയും 36 മത്സരങ്ങളിൽ ബയേണിനെയും 13 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയെയും ഗാർഡിയോള പരിശീലിപ്പിച്ചിട്ടുണ്ട്. ആകെ 61 മത്സരങ്ങളിലാണ് പെപ് പരിശീലിപ്പിച്ച ടീമുകൾ വിജയിച്ചത്. 23 മത്സരങ്ങളിൽ പെപ്പിന്റെ ടീം സമനില നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial