ലോകകപ്പിന് മുൻപ് തന്റെ ഭാവി തീരുമാനിക്കുമെന്ന് പറഞ്ഞ് ഗ്രീസ്മാൻ

- Advertisement -

ലോകകപ്പിന് മുൻപ് തന്നെ തന്റെ ഭാവി തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച് അത്ലറ്റികോ മാഡ്രിഡ് സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ. കഴിഞ്ഞ ആഴ്ചകളിൽ താരം ബാഴ്‌സലോണയിലേക്ക് പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഗ്രീസ്മാന്റെ പ്രതികരണം.

അത്ലറ്റികോ മാഡ്രിഡിൽ താരത്തിന് ഇനിയും നാല് വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും താരം ബാഴ്‌സലോണയിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. അതെ സമയം ജൂലൈ 1ന് താരത്തിന്റെ റിലീസ് തുക 100മില്യൺ യൂറോ ആയി കുറയുന്നതോടെ താരത്തിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ എളുപ്പം നടക്കുമെന്നാണ് ബാഴ്‌സലോണയുടെ കണക്കുകൂട്ടൽ.

നേരത്തെ ബാഴ്‌സലോണ താരത്തെ നേരിട്ട് സമീപിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിനെതിരെ അത്ലറ്റികോ മാഡ്രിഡ് മാനേജ്‌മന്റ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. താരം പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement