പ്രീസീസണ് വരാത്തതിനാൽ ഗ്രീസ്മെനെതിരെ നടപടി

അത്ലറ്റിക്കോ മാഡ്രിഡിന്റെ താരം അന്റോണിയോ ഗ്രീസ്മെനെതിരെ ക്ലബ് നടപടി. ടീമിന്റെ പ്രീസീസൺ ക്യാമ്പിൽ ഇനിയും എത്താത്തതിനാൽ താരത്തിനെതിരെ പിഴ ചുമത്തിയിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇനി പിഴ കൂടി അടച്ചാലെ ഗ്രീസ്മെന് ക്ലബ് വിടാൻ സാധിക്കുകയുള്ളൂ. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ച ഗ്രീസ്മെൻ ഇപ്പോൾ സ്വയം തന്റെ റിലീസ് ക്ലോസ് അടക്കാൻ ഒരുങ്ങുകയാണ്.

120 മില്യണാണ് ഗ്രീസ്മെന്റെ ബൈ ഔട്ട് ക്ലോസ്. അത് നൽകി കരാർ അവസാനിപ്പിച്ച ശേഷം ബാഴ്സലോണയിലേക്ക് പോകാൻ ആണ് താരം ശ്രമിക്കുന്നത്. അവസാന അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ. ട്രാൻസ്ഫർ നടക്കുന്നത് വരെ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം പരിശീലിക്കേണ്ട താരം പക്ഷെ ക്ലബിനോട് കാരണമൊന്നും പറയാതെ ആണ് ട്രെയിനിങ്ങിൽ നിന്ന് മാറിനിൽക്കുന്നത്.

Previous articleമിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം
Next articleഅർജന്റീന യുവേഫയിൽ ചേരാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് യുവേഫ