മനോഹരം ഗ്രീസ്മൻ, വിജയവുമായി ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ

20210425 221101

ബാഴ്സലോണ വിജയം തുടരുന്നു. ലീഗിലെ നിർണായക പോരാട്ടത്തിൽ വിയ്യാറയലിനെ തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയി. ഇന്ന് ഗ്രീസ്മന്റെ ഇരട്ട ഗോളുകൾ ആണ് ബാഴ്സലോണക്ക് വിജയം നൽകിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബാഴ്സലോണ പൊരുതി കയറി വിജയിച്ചത്. 26ആം മിനുട്ടിൽ ചുക്വീസെ ആണ് വിയ്യറയലിന് ലീഡ് നൽകിയത്. എന്നാൽ ആ ഗോൾ ആസ്വദിച്ചു തീരും മുമ്പ് ബാഴ്സലോണ തിരിച്ചടിച്ചു.

28ആം മിനുട്ടിൽ ഗ്രീസ്മൻ ആണ് മനോഹരമായ ചിപ്പിലൂടെ പന്ത് വലയിൽ എത്തിച്ചത്. ഗ്രീസ്മൻ ബാഴ്സലോണ ജേഴ്സിയിൽ നേടിയ ഏറ്റവും മികച്ച ഗോളുകളുടെ കൂട്ടത്തിൽ വരാൻ പോകുന്ന ഗോളായിരുന്നു അത്‌. 35ആം മിനുട്ടിൽ ഗ്രീസ്മൻ തന്നെ ബാഴ്സലോണക്ക് ലീഡും നൽകി. തിരിച്ചടിക്കാൻ വിയ്യറയൽ ശ്രമിച്ചു എങ്കിലും രണ്ടാം പകുതിയിൽ ഒരു ചുവപ്പ് കാർഡ് കൂടെ പിറന്നതോടെ അവരുടെ പൊരുതൽ അവസാനിച്ചു.

65ആം മിനുട്ടിൽ ട്രിഗറസ് ആണ് ചുവപ്പ് കണ്ടത്. ഈ വിജയം ബാഴ്സലോണയെ റയലിനൊപ്പം 71 പോയിന്റിൽ എത്തിച്ചു. റയലിനെക്കാൾ ഒരു മത്സരം കുറവാണ് ബാഴ്സലോണ കളിച്ചത്. 73 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഇപ്പോഴും ഒന്നാമത് ഉ