ഗ്രീസ്മാൻ ഇനി കളിക്കുക ബാഴ്സക്ക് വേണ്ടി, സ്ഥിതീകരിച്ചത് അത്ലറ്റികോ പ്രസിഡന്റ്

അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാൻ അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടി തന്നെയാണ് കളിക്കുക എന്നത് ഏറെക്കുറെ ഉറപ്പായി. മാർച്ചിൽ തന്നെ ഗ്രീസ്മാൻ ബാഴ്സലോണയിലേക്ക് പോകും എന്ന് തങ്ങൾക്ക് അറിയാമായിരുന്നെന്ന അത്ലറ്റികോ മാഡ്രിഡ് പ്രസിഡന്റ് ഗിൽ മാരിന്റെ പ്രസ്താവനയാണ് താരം ബാഴ്സയിലേക്ക് എന്ന കാര്യം സ്ഥിതീകരിച്ചത്. സീസൺ അവസാനിച്ച ഉടനെയാണ് താൻ അത്ലറ്റികോ മാഡ്രിഡ് വിടുകയാണെന്ന് ഗ്രീസ്മാൻ പ്രഖ്യാപിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണ കളിക്കാരിൽ ഒരാളായാണ് ലോകകപ്പ് ജേതാവായ ഗ്രീസ്മാൻ അറിയപ്പെടുന്നത്. ഗ്രീസ്മാൻ എത്തുന്നതോടെ ബാഴ്സ ആക്രമണം വൻ ശക്തമാകും. ഇതോടെ ബാഴ്സയിൽ മാൽക്കം, ഉസ്മാൻ ദമ്പലെ എന്നിവരുടെ ഭാവിയും അവതാളത്തിലാകും. ഏറെ കാലമായി ബാഴ്സ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് ഗ്രീസ്മാൻ.