Site icon Fanport

ഗ്രീസ്മാൻ അത്ലറ്റികോയിൽ പരിശീലനം ആരംഭിച്ചു

അത്ലറ്റികോ മാഡ്രിഡ് താരം ഗ്രീസ്മാനും ലൂക്കാസ് ഹെർണാണ്ടസും ലോകകപ്പിന് ശേഷമുള്ള അവധി കഴിഞ്ഞു ടീമിനൊപ്പം പരിശീലനം തുടങ്ങി. ഇരുവരും ഫ്രാൻസിനെപ്പം ലോകകപ്പ് നേടുന്നതിൽ നിർണായക പ്രകടനം നടത്തിയതിനു ശേഷമാണു അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തിയത്. ഫൈനലിലെ ഗോളടക്കം മികച്ച പ്രകടനമാണ് ഗ്രീസ്മാൻ റഷ്യയിൽ പുറത്തെടുത്തത്.

കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിൽ ഗ്രീസ്മാൻ അത്ലറ്റികോ വിട്ട് ബാഴ്‌സലോണയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ലോകകപ്പിന് മുന്നോടിയായി താരം അത്ലറ്റികോയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ പ്രധാനപ്പെട്ട മത്സരം റയൽ മാഡ്രിഡിനെതിരായ യുവേഫ സൂപ്പർ കപ്പ് മത്സരമാണ്. ഓഗസ്റ്റ് 5നാണ് റയൽ മാഡ്രിഡിനെതിരായ സൂപ്പർ കപ്പ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version