“അത്ലറ്റികോയിൽ ഗ്രീസ്മാൻ സന്തോഷവാൻ” – കോകെ

- Advertisement -

സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹതാരവും സ്പാനിഷ് മിഡ്ഫീല്ഡറുമായ കോകെ. അന്റോണിയോ ഗ്രീസ്മാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നേക്കും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കോകെ.

എട്ടു മത്സരങ്ങളിൽ തുടർച്ചയായി ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ ഗ്രീസ്മാൻ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മനോഹരമായ ഒരു ഓവർ ഹെഡ് കിക്കോടെ തന്റെ ഗോൾ വരൾച്ചക്ക് വിരാമം കുറിച്ചിരുന്നു. “ഗ്രീസ്മാൻ ഗോൾ കണ്ടെത്തിയതിൽ സന്തോഷമുണ്ട്, ഗ്രീസ്മാൻ അത്ലറ്റികോ മാഡ്രിഡിൽ സന്തോഷവാനാണ്, ടീമിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്” – കോകെ പറഞ്ഞു.

ലാലിഗയിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല എങ്കിലും നാലാം സ്ഥാനത്താണ് അത്ലറ്റികോ ഉള്ളതു. ശനിയാഴ്ച ലെവന്റെക്കെതിരെയാണ് അത്ലറ്റിക്കോയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement