കാർലസ് ഫെർണാണ്ടസിന്റെ ഇരട്ട ഗോളിൽ ഗ്രനാഡയ്ക്ക് വിജയം

- Advertisement -

ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ ഗ്ഗ്രനാഡയ്ക്ക് നാടകീയ വിജയം. ഇന്ന് ഗെറ്റഫെയെ നേരിട്ട ഗ്രനാഡ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയതിനു ശേഷമായിരുന്നു ഗ്രനാഡയുട്ദ് വിജയം. മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ടിമോറിലൂടെയാണ് ഗെറ്റഫെ മുന്നിൽ എത്തിയത്. ആ ലീഡ് എഴുപതാം മിനുട്ട് വരെ സൂക്ഷിക്കാൻ ഗെറ്റഫെക്ക് ആയി.

എന്നാൽ പിന്നീട് കളി കൈവിട്ടു. 70ആം മിനുട്ടിൽ ഫെർണാണ്ടസ് തന്റെ ആദ്യ ഗോൾ നേടി. ഒമ്പതാം മിനുട്ടിൽ കാർലെസ് ഫെർണാണ്ടസ് തന്നെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ ഗ്രനാഡ ലീഗിൽ 41 പോയന്റുമായി എട്ടാം സ്ഥാനത്ത് എത്തി. 46 പോയന്റുള്ള ഗെറ്റഫെ ലീഗിൽ അഞ്ചാമതാണ് ഇപ്പോൾ ഉള്ളത്‌

Advertisement