ജിറോണയ്ക്ക് അട്ടിമറി ജയം

ലാ ലീഗയിൽ ജിറോണയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വില്ലാറയലിനെ പരാജയപ്പെടുത്തിയത്. ഈ അട്ടിമറി വിജയത്തോടു കൂടി ജിറോണ ലാലിഗയിൽ ഏഴാം സ്ഥാനത്തെത്തി. ക്രിസ്ത്യൻ സ്റ്റുവാനിയും ആന്റണി ലോസാനോയുമാണ് ജിറോണയുടെ വിജയ ഗോളുകൾ നേടിയത്. 2018 ലെ ആദ്യ എവേ വിക്ടറിയാണ് ജിറോണയുടേത്. 

ജിറോണ എഫ്‌സിക്ക് ഇത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ഒന്നാം ഡിവിഷനിലെ ആദ്യ സീസണിൽ തന്നെ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ ജിറോണയ്ക്ക് സാധിച്ചു. ഈ സീസണിൽ തന്നെ ഈ കുഞ്ഞൻ ടീം തരാം താഴ്ന്നു രണ്ടാം ഡിവിഷനിലേക്ക് പോകുമെന്ന് വിമർശിച്ചവരെ നാണിപ്പിക്കുന്നതായിരുന്നു ഇന്നത്തെ ജയം. മത്സരത്തിലാകെ ഡോമിനേറ്റ് ചെയ്തത് ജിറോണയായിരുന്നു. പതിനാറാം മിനുട്ടിൽ സ്റ്റുവാനിയിലൂടെയായിരുന്നു ജിറോണ ലീഡ് നേടുന്നത്. രണ്ടാം പകുതിയിൽ ചോക്കോ ലോസാനോയിലൂടെ ജിറോണ വിജയം ഉറപ്പിച്ചു. ലാ ലീഗയിൽ പതിനൊന്നു മത്സരങ്ങൾ ബാക്കി നിൽക്കെ പ്രീ സീസൺ ടാർഗറ്റായ 40 പോയന്റുമായാണ് ജിറോണ കുതിപ്പ് തുടരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial