Site icon Fanport

ലാലിഗ ആദ്യ മത്സരം ഗോൾ രഹിതം, ജിറോണയ്ക്ക് സ്വന്തം ഗ്രൗണ്ടിൽ സമനില

ലാലിഗയിലെ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ജിറോണയും റിയൽ വല്ലാഡോയിഡും പരസ്പരം ഏറ്റുമുട്ടിയ മത്സരമാണ് ഗോൾ രഹിതമായി അവസാനിച്ചത്. ജിറോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അറ്റാക്ക് ചെയ്ത് കളിച്ചിട്ടും ഒരു ഗോൾ നേടാൻ പോലും കഴിഞ്ഞില്ല. പതിനൊന്നോളം ഷോട്ട് തൊടുത്തിട്ടും ജിറോണയ്ക്ക് ഗോൾ കണ്ടെത്താൻ ആയില്ല.

പ്രീസീസണിൽ മികച്ച ഫോമിൽ ഉണ്ടായിരുന്ന ജിറോണയ്ക്ക് പക്ഷെ സീസൺ തുടങ്ങിയപ്പോൾ ആ ഫോം തുടരാൻ ജിറോണയ്ക്കായില്ല. റയൽ മാഡ്രിഡുമായിട്ടാണ് ജിറോണയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version