ജേഴ്സിയുടെ ചരിത്ര വഴി മാറ്റി ജിറോണ, കൊച്ചിയിൽ പുതിയ ജേഴ്സിയുമായി എത്തും

ജിറോണ എഫ് സി തങ്ങളുടെ ജേഴ്സികളുടെ പഴയ ചരിത്രം മാറ്റി. പുതിയ സീസൺ മുതൽ ജേഴ്സിയിലെ വരകൾ അവരുടെ ക്ലബിന്റെ ലോഗോ പോലെ ചരിഞ്ഞായിരിക്കും ഉണ്ടാവുക. ഇതുവരെ വെള്ളയിൽ വെർട്ടിക്കലായ ചുവന്ന് വരകൾ ആയിരുന്നു ജിറോണയുടെ ജേഴ്സിയുടെ ഡിസൈനുകൾ. എന്നാൽ അതിൽ നിന്ന് മാറാൻ ജിറോണ ഇത്തവണ തീരുമാനിച്ചു.

ക്ലബിന്റെ ക്രസ്റ്റ് ആണ് ജേഴ്സിയിലേ വരകൾ മാറ്റാൻ തീരുമാനിക്കുന്നതിന് കാരണമെന്ന് ക്ലബ് അറിയിച്ചു. ഇത്തവണ മാരതോൺ ബെറ്റ് എന്ന ബെറ്റ് കമ്പനിയാണ് ജിറോണയുടെ ജേഴ്സി സ്പോൺസർ. ജൂലൈ 21ന് ബോൾട്ടൻ വാണ്ടറേഴ്സുമായി കളിക്കുന്ന സൗഹൃദ മത്സരത്തിലാകും ജിറോണ ആദ്യമായി പുതിയ കിറ്റ് അണിയുക.

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സുമായി സൗഹൃദ മത്സരം കളിക്കാൻ വരുമ്പോഴും ജിറോണ ഈ പുതിയ കിറ്റിലാകും. ജൂലൈ 28നാണ് കേരള ബ്ലസ്റ്റേഴ്സും ജിറോണയും തമ്മിലുള്ള മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version