Site icon Fanport

ബാഴ്സക്കെതിരെ അമേരിക്കയിൽ കളിക്കാൻ ജിറോണയുടെ സമ്മതം

അമേരിക്കയിൽ ലാലിഗ മത്സരങ്ങൾ കളിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആദ്യ നടക്കുന്ന മത്സരം ബാഴ്സലോണയും ജിറോണയും തമ്മിൽ തന്നെ ആകും എന്ന് ഉറപ്പായി. ഇതു സംബന്ധിച്ച് ജിറോണ ഔദ്യോഗിക കുറിപ്പ് പുറത്ത് ഇറക്കി. തങ്ങക്കുടെ ബാഴ്സക്കെതിരായ ഹോമ്മ് മാച്ച് അമേരിക്കയിലാകും കളിക്കുക എന്നും അതിന് തങ്ങൾ സമ്മതിച്ചെന്നും ക്ലബ് വ്യക്തമാക്കി.

ഇത് ലീഗിന്റെയും ക്ലബിന്റെയും വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും അതാണ് ഈ നീക്കം അംഗീകരിക്കാൻ കാരണമെന്നും ക്ലബ് പറഞ്ഞു. മിയാമി ആകും മത്സരത്തിന് ആതിഥ്യം വഹിക്കുക.
ജനുവരിയിൽ ആകും ബാഴ്സലോണ ജിറോണ മത്സരം നടക്കുക.

ലാലിഗയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഇപ്പോഴും ഉയരുന്നുണ്ട് എങ്കിലും ഈ തീരുമാനവുമായി തന്നെ ലാലിഗ മുന്നോട്ട് പോവുകയാണ്.

Exit mobile version