ജിറോണയുടെ ഒരു താരത്തിന് കൊറോണ

സ്പാനിഷ് ഫുട്ബോളിൽ ഒരു പ്രൊഫഷണൽ താരത്തിനു കൂടെ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. മുൻ ലാലിഗ ക്ലബായ ജിറോണയുടെ ഒരു താരത്തിനാണ് കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. താരത്തിന്റെ വിവരങ്ങൾ പിറത്ത് വിടില്ല എന്ന് ക്ലബ് അറിയിച്ചു. രോഗിക്ക് സ്വകാര്യത് സൂക്ഷിക്കാനുള്ള അവകാശം ഉണ്ടെന്നും ക്ലബ് പറഞ്ഞു.

ജിറോണയുടെ തന്നെ മറ്റു രണ്ട് താരങ്ങൾക്കും രോഗ ലക്ഷണമുള്ളതിനാൽ പരിശോധന നടത്തി എങ്കിലും രണ്ടു പേർക്കും ഫലം നെഗറ്റീവ് ആയത് ആശ്വാസമായി.

Exit mobile version