ഹിമനസിന് പുതിയ കരാർ നൽകി അത്ലറ്റികോ

- Advertisement -

അത്ലറ്റികോ മാഡ്രിഡ് ഡിഫൻഡർ ജോസ് ഹിമനസ് ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2023 വരെ താരം മാഡ്രിഡിൽ തുടരും.

2020 ജൂണിൽ തീരുമായിരുന്ന കരാർ 2023 വരെ താരം പുതുക്കുകയായിരുന്നു. ഉറുഗ്വേ ദേശീയ താരം കൂടിയാണ് ഹിമനസ്. 2013 ൽ ഡനുബിയോയിൽ നിന്ന് അത്ലറ്റികോയിൽ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 136 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഉറുഗ്വേ താരം കൂടിയായ ഡിയഗോ ഗോഡിനുമായി ഹിമനസ് ഉണ്ടാക്കിയ പ്രതിരോധ പങ്കാളിത്തം സമീപകാല അത്ലറ്റികോ വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement