ഗവിയെ നിലനിർത്താൻ ബാഴ്സലോണ ശ്രമം തുടരും

Newsroom

20220505 003326
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ യുവ സെൻസേഷൻ പാബ്ലൊ ഗവി ബാഴ്സലോണയിൽ തുടരാൻ സാധ്യത. 17കാരനായ ഗവി ബാഴ്സലോണ ഇപ്പോൾ വലിയ പ്രതീക്ഷകൾ വെക്കുന്ന താരമാണ്. ഗവിക്ക് മുന്നിൽ ഇപ്പോൾ ബാഴ്സലോണ 5 വർഷത്തെ കരാർ ആണ് വെച്ചിരിക്കുന്നത്. ഗവിക്ക് 1 ബില്യന്റെ റിലീസ് ക്ലോസും പുതിയ കരാറിൽ ഉണ്ടാകും. താരവും ക്ലബും ചർച്ചകൾ തുടരുകയാണ്. ഗവിയും ബാഴ്സലോണയിൽ തുടരാൻ ആണ് താല്പര്യപ്പെടുന്നത്.

ആറു വർഷം മുമ്പ് ബെറ്റിസിൽ നിന്നാണ് ബാഴ്സലോണ ഗവിയെ തങ്ങളുടെ അക്കാദമിയിലേക്ക് എത്തിച്ചത്. ഗവി ഇതിനകം സ്പെയിൻ ദേശീയ ടീമിനായി അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. ബാഴ്സലോണക്കായി ഈ വർഷം 30 മത്സരങ്ങൾ ഈ യുവതാരം കളിച്ചു.