ഗവി ബാഴ്സലോണയിൽ തുടരും, അഞ്ച് വർഷത്തെ പുതിയ കരാർ ഉടൻ ഒപ്പുവെക്കും

ബാഴ്സലോണയുടെ യുവ സെൻസേഷൻ പാബ്ലൊ ഗവി ഉടൻ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 17കാരനായ ഗവി ബാഴ്സലോണ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെക്കുന്ന താരമാണ്. കഴിഞ്ഞ ലാലിഗ മത്സരത്തിൽ ഗവി മനോഹരമായ ഒരു സോളോ ഗോളും നേടിയിരുന്നു. ഗവിക്ക് മുന്നിൽ ഇപ്പോൾ ബാഴ്സലോണ 5 വർഷത്തെ കരാർ ആണ് വെച്ചിരിക്കുന്നത്. ഗവിക്ക് 1 ബില്യന്റെ റിലീസ് ക്ലോസും പുതിയ കരാറിൽ ഉണ്ടാകും.

ആറു വർഷം മുമ്പ് ബെറ്റിസിൽ നിന്നാണ് ബാഴ്സലോണ ഗവിയെ തങ്ങളുടെ അക്കാദമിയിലേക്ക് എത്തിച്ചത്. ഗവി ഇതിനകം സ്പെയിൻ ദേശീയ ടീമിനായി അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. ബാഴ്സലോണക്കായി ഈ വർഷം 15 മത്സരങ്ങൾ ഈ യുവതാരം കളിച്ചു.

Exit mobile version