ഗട്ടുസോ ഇനി സ്പെയിനിൽ തന്ത്രങ്ങൾ മെനയും

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഗനാരോ ഗട്ടുസോ ലാലിഗ ക്ലബായ വലൻസിയയുടെ പരിശീലകനായി എത്തും എന്ന് ഉറപ്പായി. വലൻസിയയും ഗട്ടുസോയും തമ്മിലുള്ള ചർച്ചകൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വലൻസിയ ഈ ആഴ്ച തന്നെ ഗട്ടുസോയുടെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

2024വരെയുള്ള കരാർ ഗട്ടുസോ വലൻസിയയിൽ ഒപ്പുവെക്കും. ഒരു വർഷത്തേക്ക് കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടാകും. 3 മില്യണോളം ആകും വാർഷിക വേതനം.

അവസാനമായി നാപോളിയെ ആണ് ഗട്ടുസോ പരിശീലിപ്പിച്ചത്‌. നാപോളിക്ക് കോപ ഇറ്റാലിയ കിരീടം നേടിക്കൊടുക്കാൻ ഗട്ടുസോക്ക് ആയിരുന്നു. അതിനു മുമ്പ് എ സി മിലാന്റെയും പരിശീലകനായിരുന്നു. മിലാനായി പതിമൂന്ന് വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് ഗട്ടുസോ.

Previous articleറാഫേൽ ലിയോയെ നിലനിർത്താൻ ഉറച്ച് എ സി മിലാൻ
Next articleഇൻസാഗി ഇന്റർ മിലാനിൽ കരാർ പുതുക്കും