ഫ്രീ കിക്ക്‌ റെക്കോർഡിൽ റൊണാൾഡീഞ്ഞോക്ക് ഒപ്പമെത്തി മെസ്സി

- Advertisement -

ലാ ലീഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഡയറക്റ്റ് ഫ്രീ കിക്കുകൾ ഗോളാകുന്ന റൊണാൾഡീഞ്ഞോയുടെ റെക്കോർഡിന് ഒപ്പമെത്തി മെസ്സി. ലഗന്സിനെതിരെ ഫ്രീ കിക്കിലൂടെ ആദ്യ ഗോൾ നേടിയതോടെയാണ് റൊണാൾഡീഞ്ഞോയുടെ ഒരു സീസണിൽ 6 ഫ്രീ കിക്ക്‌ ഗോൾ എന്ന റെക്കോർഡ് നേട്ടത്തിനൊപ്പം മെസ്സി എത്തിയത്.

2006-07 സീസണിലാണ് റൊണാൾഡീഞ്ഞോ ഒരു സീസണിൽ ഫ്രീ കിക്കിൽ നിന്ന് ആറു ഗോളുകൾ നേടിയത്. കഴിഞ്ഞ 20 വർഷത്തെ ലാ ലീഗ ചരിത്രത്തിൽ ഫ്രീ കിക്കിൽ നിന്ന്  ഒരു സീസണിൽ 6 ഗോൾ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് മെസ്സി. 7  മത്സരം ബാക്കി നിൽക്കെ മെസ്സി ഫ്രീ കിക്ക്‌ റെക്കോർഡ് സ്വന്തം പേരിലാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതെ സമയം മറ്റൊരു റെക്കോർഡ് കൂടി മെസ്സി ഇന്നലെ സ്വന്തമാക്കി. തുടർച്ചയായി 6 ലാ ലീഗ മത്സരങ്ങളിൽ പെനാൽറ്റി ബോക്സിനു പുറത്ത് നിന്ന് ഗോൾ നേടിയ റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇന്നലെ നേടിയ ഹാട്രിക്കോടെ ലീഗിൽ 26 ഗോളോടെ മെസ്സി ഗോളടിയിൽ ഒന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement